ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കടുവകളെ സ്നേഹിച്ച വേട്ടക്കാരൻ ജിം കോർബെറ്റിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ‘ദി കോർബറ്റ് പേപ്പേഴ്സ്’ എന്ന പുതിയ പുസ്തകം പുറത്തിറങ്ങി. കത്തുകളും രേഖകളും സഹിതമാണ് ഹാഷെ ഇന്ത്യ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ വിദഗ്ധന്‍ അക്ഷയ് ഷാ, എഴുത്തുകാരൻ സ്റ്റീഫൻ ആൾട്ടർ എന്നിവരാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. 1875 ൽ നൈനിറ്റാളിൽ ജനിച്ച കോർബെറ്റ് 1936 ൽ രാജ്യത്തെ ആദ്യത്തെ ദേശീയോദ്യാനമായ ഹെയ്ലി ദേശീയോദ്യാനം സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കോർബറ്റിന്‍റെ മരണശേഷം, ഉദ്യാനത്തിന് അദ്ദേഹത്തിന്‍റെ പേര് നൽകി.
കോർബെറ്റ് തന്നെ തന്‍റെ സാഹസികത പുസ്തകങ്ങളുടെ ഒരു പരമ്പരയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായത് 1944-ൽ പുറത്തിറങ്ങിയ ‘മാൻ ഈറ്റേഴ്സ് ഓഫ് കുമയോണ്‍’ ആയിരുന്നു.