വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും

ചെന്നൈ: ഐഎസ്ആർഒ വൺവെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ഒക്ടോബർ 23ന് രാത്രി 12.07ന് വിക്ഷേപിക്കും. വൺവെബിന്‍റെ ബ്രോഡ്ബാൻഡ് വാർത്താവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് നെറ്റ്വർക്ക് ആക്സസ് അസോസിയേറ്റഡ് ലിമിറ്റഡും (വണ്‍വെബ്ബ്) ഐഎസ്ആർഒയുടെ ഉപസ്ഥാപനമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. വൺവെബിന്‍റെ 36 ഉപഗ്രഹങ്ങൾ കൂടി 2023 ജനുവരിയിൽ വിക്ഷേപിക്കും.

K editor

Read Previous

പശ്ചിമഘട്ടത്തിൽ നിന്ന് രണ്ടിനം പുതിയ ഞണ്ടുകളെ കണ്ടെത്തി

Read Next

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ 1237 ക്രിമിനൽ കേസുകൾ