സായിബാബ കേസ്; ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രൊഫസർ ജി എൻ സായിബാബയെയും മറ്റ് നാലു പേരെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഇതോടെ സായിബാബ ഉൾപ്പെടെയുള്ളവരുടെ ജയിൽ മോചനം ഇനിയും നീളും.

മഹാരാഷ്ട്ര സർക്കാരും എൻഐഎയും നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതിയിൽ ഇന്ന് നടന്ന പ്രത്യേക സിറ്റിങ്ങിൽ ആയിരുന്നു ഈ നിർണായക വിധി വന്നത്. ജസ്റ്റിസ്മാരായ എംആർ ഷാ, ബേല എം ത്രിവേദി എന്നിവ അടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

K editor

Read Previous

കൊവിഡ് ഇടപാടിൽ ലോകായുക്തയുടെ നടപടിക്ക് അമിത പ്രധാന്യം നല്‍കേണ്ടതില്ല: ആരോഗ്യമന്ത്രി

Read Next

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം സ്ഥാനത്ത്; പാകിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നിൽ