ലോകത്തെ മികച്ച ഹരിത നഗരമായി ഹൈദരാബാദ്; ഇന്ത്യയിൽ നിന്ന് പുരസ്കാരം നേടുന്ന ഏക നഗരം

ഹൈദരാബാദ്: ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് 2022ൽ ഹൈദരാബാദ് രണ്ട് അവാർഡുകൾ നേടി. 2022ലെ വേൾഡ് ഗ്രീൻ സിറ്റി അവാർഡുകൾക്കൊപ്പം, ‘ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻക്ലൂസീവ് ഗ്രോത്ത്’ എന്ന വിഭാഗത്തിൽ മറ്റൊരു അവാർഡും ഹൈദരാബാദിന് ലഭിച്ചു. ഒക്ടോബർ 14 വെള്ളിയാഴ്ച ദക്ഷിണ കൊറിയ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച് ഹൈദരാബാദ് മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരം.

ഇതോടൊപ്പം ‘വേൾഡ് ഗ്രീൻ സിറ്റി 2022’ അവാർഡും കരസ്ഥമാക്കി ഹൈദരാബാദ് തെലങ്കാനയ്ക്കും ഇന്ത്യക്കും അഭിമാനമായി മാറി. ആറ് വിഭാഗങ്ങളിലായി ഏറ്റവും മികച്ച പുരസ്കാരമാണിത്. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസന മന്ത്രി കെ ടി രാമറാവു ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി ടീമിനെയും സ്പെഷ്യൽ ചീഫ് സെക്രട്ടറിയെയും അഭിമാനകരമായ നേട്ടത്തിൽ അഭിനന്ദിച്ചു. 

ഈ അന്തർ ദേശീയ പുരസ്കാരങ്ങൾ തെലങ്കാനയുടെയും രാജ്യത്തിന്‍റെയും അന്തസ്സ് വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു. “ഹരിതവൽക്കരണവും നഗരവികസനവും സംസ്ഥാന സർക്കാർ ഒരുപോലെ നടപ്പാക്കുന്നുവെന്നതിന്‍റെ സാക്ഷ്യപത്രമാണ് ഈ അന്താരാഷ്ട്ര പുരസ്കാരങ്ങൾ. ഈ അന്താരാഷ്ട്ര അവാർഡുകൾക്കായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് ഹൈദരാബാദ് എന്നത് അഭിമാനകരമാണ്”. മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

K editor

Read Previous

പാലക്കാട് കർശന വാഹന പരിശോധന; 3 കെഎസ്ആർടിസി ഉൾപ്പെടെ 13 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

Read Next

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പിന്തുണച്ച് കാനം: കുടുംബത്തെ കൂട്ടിയത് പ്രോട്ടോക്കോള്‍ പ്രകാരം