തമിഴ്നാട്ടിൽ വിഷവാതകം ശ്വസിച്ച് വിദ്യാർത്ഥികൾ അവശനിലയിൽ

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറിൽ നൂറിലധികം സ്കൂൾ കുട്ടികളെ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും കുട്ടികൾ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഹൊസൂറിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം.

67 കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് വിഷവാതകം ചോർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇത് സമീപത്തെ വ്യവസായ ശാലകളിൽ നിന്നുള്ളതാണോ എന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡും വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

Read Previous

കേരളത്തിലെ വീട്ടമ്മമാരും ഹിന്ദി സംസാരിക്കുന്നവരാണെന്ന് കെ സുരേന്ദ്രന്‍

Read Next

കൈക്കൂലി വാങ്ങിയതിന് സൈനികര്‍ പിടിയിൽ; അറസ്റ്റിലായത് മേജർ റാങ്കിലുള്ള ഉദ്യോ​ഗസ്ഥർ