ഒഎൽഎക്സ് വഴി ഐഫോണ്‍ തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍

കല്പറ്റ: ഒഎൽഎക്സ് വഴി ഐഫോൺ മോഷ്ടിക്കുന്ന സംഘത്തെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് ഫസീൽ (26), ഭാര്യ ഓമശ്ശേരി സ്വദേശി ഷബാന ഷെറിൻ (21), പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം (22) എന്നിവരാണ് അറസ്റ്റിലായത്.

സുൽത്താൻ ബത്തേരി സ്വദേശിയിൽ നിന്ന് ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന 52500 രൂപ വിലവരുന്ന ഐഫോൺ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്.

ഒഎൽഎക്സിൽ വിൽക്കാൻ വയ്ക്കുന്ന ഐഫോണുകളുടെ ഉടമകളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ ഷബാന ഷെറിൻ വ്യാജപേരിൽ മൊബൈൽ ഫോൺ ഉടമകളെ വിളിച്ച് ഇടപാട് ഉറപ്പാക്കിയ ശേഷം കോഴിക്കോട്ടേക്കും നിലമ്പൂരിലേക്കുമുള്ള ബസിൽ മൊബൈൽ ഫോൺ വയ്ക്കാൻ ആവശ്യപ്പെടുകയും മുഹമ്മദ് യൂസഫ് ഇസാം ഫോണിന്‍റെ വിലയായി വ്യാജ ബാങ്ക് രസീത് തയ്യാറാക്കി ഫോണിന്‍റെ ഉടമയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

K editor

Read Previous

ഇ.ഡിയെ ഒഴിവാക്കി സ്വപ്നയെ വിമർശിച്ച് സുപ്രീം കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം

Read Next

കേരളത്തിലെ വീട്ടമ്മമാരും ഹിന്ദി സംസാരിക്കുന്നവരാണെന്ന് കെ സുരേന്ദ്രന്‍