ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഇടതുപാർട്ടികൾ. ഡൽഹി സർവകലാശാല മുൻ പ്രൊഫസറും ആക്ടിവിസ്റ്റുമായ സായിബാബയെ വെള്ളിയാഴ്ചയാണ് കോടതി കുറ്റവിമുക്തനാക്കിയത്.
ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിയെ സിപിഐ(എം) സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. പലരും ഇപ്പോഴും കള്ളക്കേസുകളിലൂടെ പീഡിപ്പിക്കപ്പെടുകയാണ്. സായിബാബയുടേതിന് സമാനമായി ഇത്തരത്തിൽ ജയിലിൽ കഴിയുന്ന രാജ്യത്തെ എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടൻ മോചിപ്പിക്കണമെന്നും ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു.