വാട്സ് ആപ്പ് സ്വകാര്യതാ നയം; മെറ്റയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി

ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും തിരിച്ചടി നേരിട്ട് മെറ്റ. വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് മെറ്റ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വാട്ട്സാപ്പിന്റെ 2021 ലെ പുതുക്കിയ സ്വകാര്യതാ നയം സംബന്ധിച്ച കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെ ചോദ്യം ചെയ്ത് മെറ്റ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി തള്ളിയത്.

ജസ്റ്റിസുമാരായ എം.ആർ ഷാ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് മെറ്റയുടെ ഹർജി തള്ളിയത്. 
സെപ്റ്റംബർ 28 ന്, ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വിഷയത്തിൽ ഫേസ്ബുക്ക് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളിയിരുന്നു.

വാട്സ്ആപ്പിന്‍റെയും ഫെയ്സ്ബുക്കിന്‍റെയും ഹർജികളിൽ സിസിഐ നിർദ്ദേശിച്ച അന്വേഷണം സ്റ്റേ ചെയ്യാൻ കഴിഞ്ഞ വർഷം ഏപ്രിലിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ, വാർത്താ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പിന്‍റെ പരിഷ്കരിച്ച സ്വകാര്യതാ നയം പരിശോധിക്കാൻ സിസിഐ സ്വയം തീരുമാനിക്കുകയായിരുന്നു. ഫെയ്സ്ബുക്കുമായി ഉപയോക്താക്കളുടെ ഡാറ്റ വാട്ട്സ്ആപ്പ് മത്സര വിരുദ്ധമായി പങ്കിടുന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി ആന്‍റി ട്രസ്റ്റ് റെഗുലേറ്റർ വ്യക്തമാക്കിയിരുന്നു. 

Read Previous

മുംബൈയിൽ എസ്ബിഐ ഓഫീസ് തകർക്കുമെന്ന് ഭീഷണി ഫോൺ കോൾ

Read Next

ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; ചേർത്തലയിൽ സംഘര്‍ഷാവസ്ഥ