ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: മുംബൈയിലെ നരിമാൻ പോയിന്‍റിലെ എസ്ബിഐ ഓഫീസ് തകർത്ത് ചെയർമാനെ വധിക്കുമെന്ന് ഭീഷണി ഫോൺ സന്ദേശം. എം.ഡി ജിയാ-ഉൽ-അലിം എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ, ബാങ്ക് തകർക്കുമെന്നും ചെയർമാനെ കൊല്ലുമെന്നും ഫോണിലൂടെ പറഞ്ഞു. താൻ പാകിസ്ഥാനിൽ നിന്നാണ് സംസാരിക്കുന്നതെന്ന് വിളിച്ചയാൾ അവകാശപ്പെട്ടു. ബാങ്കിൽ നിന്ന് വായ്പ നിഷേധിച്ചാൽ ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
ഒക്ടോബർ 13ന് രാവിലെ 11 മണിയോടെ എസ്ബിഐയുടെ നരിമാൻ പോയിന്‍റ് ബ്രാഞ്ചിലെ ലാൻഡ് ലൈനിൽ വിളിച്ച് അജ്ഞാതൻ ഭീഷണിപ്പെടുത്തുകയായിരുന്നു. എം.ഡി ജിയാ-ഉൽ-അലിം എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ, താൻ പാകിസ്ഥാനിൽ നിന്നാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു. വായ്പ എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ എസ്ബിഐ ഓഫീസ് തകർക്കുമെന്നും ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബാങ്കിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മറൈൻ ഡ്രൈവ് പൊലീസ് ഐപിസി സെക്ഷൻ 506(2) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.