ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പലിശ നിരക്ക് കൂട്ടി. പ്രാഥമിക സഹകരണ സംഘങ്ങളിലെയും കേരള ബാങ്കിലെയും നിക്ഷേപങ്ങളുടെ പലിശ ആണ് വർധിപ്പിച്ചത്. ഇതോടെ, 15 മുതൽ 45 ദിവസം വരെയുള്ള ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപങ്ങൾ മുതൽ രണ്ട് വർഷത്തിൽ കൂടുതൽ സമയത്തേക്കുള്ള നിക്ഷേപങ്ങൾക്ക് വരെ ഉയർന്ന പലിശ ലഭിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളിൽ 15 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനമായിരിക്കും പുതിയ പലിശ നിരക്ക്. മറ്റ് നിക്ഷേപങ്ങളുടെ പലിശ നിരക്കും ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ട്. രണ്ട് വർഷത്തിൽ കൂടുതൽ ഉള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനമാണ് പലിശ.
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പലിശ നിരക്കും കൂട്ടിയിട്ടുണ്ട്. 5 % മുതൽ 6.75 % വരെയാണ് പുതിയ പലിശ നിരക്ക്. സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പലിശ നിരക്ക് കൂട്ടാൻ തീരുമാനിച്ചത്.