അജിത്ത് നായകനായെത്തുന്ന ‘തുനിവ്’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

അജിത് കുമാർ നായകനാകുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. അജിത്തിന്‍റെ അവസാന രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്ത എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം ജനുവരിയിൽ പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തും.

മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. ഒരു ബാങ്ക് കവർച്ചയെക്കുറിച്ചുള്ള ത്രില്ലർ ചിത്രമാണിതെന്നാണ് സൂചന. നീരവ് ഷാ ഛായാഗ്രഹണവും ജിബ്രാൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കാൻ മോഹൻലാലുമായി ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

നേരത്തെ അജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹെയ്സ്റ്റ് ത്രില്ലർ ‘മങ്കാത്ത’ അജിത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. ധനുഷിന്റെ നായികയായി അസുരൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജുവിന്‍റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

Read Previous

വൈറലായി 24 മണിക്കൂറും ഇഡ്ഡലി ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിംഗ് മെഷീൻ

Read Next

റിയാദ് സീസൺ 2022ന് 21ന് തുടക്കമാകും