വൈറലായി 24 മണിക്കൂറും ഇഡ്ഡലി ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിംഗ് മെഷീൻ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട പ്രഭാതഭക്ഷണ വിഭവമാണ് ഇഡ്ഡലി. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. അത്തരം ഇഡ്ഡലി പ്രേമികൾക്കായി ഇപ്പൊൾ ഒരു സന്തോഷ വാർത്തയുണ്ട്. 

ഇഡ്ഡലിയും ചട്ണിയും 24 മണിക്കൂറും ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിംഗ് മെഷീൻ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ബെംഗളൂരുവിലാണ് ഈ പുതിയ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇഡ്ഡലി വെൻഡിംഗ് മെഷീൻ പ്രവർത്തിക്കുന്ന വീഡിയോ ട്വിറ്ററിൽ ആണ് വൈറലായത്. 

ബെംഗളൂരു ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്‍റാണ് ഇഡ്ഡലി വെൻഡിംഗ് മെഷീൻ അവതരിപ്പിച്ചത്. മെനുവിൽ ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവ ഉൾപ്പെടുന്നു. വെൻഡിംഗ് മെഷീനിലെ ആപ്ലിക്കേഷൻ കോഡ് സ്കാൻ ചെയ്താൽ ഓൺലൈൻ പേയ്മെന്‍റ് ചെയ്ത് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. ഓർഡർ നൽകി മിനിറ്റുകൾക്കുള്ളിൽ, സംഭവം നമ്മുടെ കൈകളിൽ എത്തും. വീഡിയോയിൽ, ഒരു സ്ത്രീ ഈ രീതിയിൽ ഇഡ്ഡലി ഓർഡർ ചെയ്യുന്നതും കഴിക്കുന്നതും കാണാം. 

ട്വിറ്റർ ലിങ്ക് ചുവടെ:

Read Previous

പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം

Read Next

അജിത്ത് നായകനായെത്തുന്ന ‘തുനിവ്’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി