പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം

തിരുവനന്തപുരം: പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എസ്എഫ്ഐ പ്രവർത്തകൻ നിതിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ കാമ്പസിനുള്ളിൽ പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.

അധ്യാപകർ ഇടപെട്ടെങ്കിലും പിരിഞ്ഞുപോകാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. സംഭവത്തിൽ കേസെടുക്കണമെന്ന ആവശ്യവുമായി എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Read Previous

‘സൂം’ ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ‘അപകട’ മുന്നറിയിപ്പ്

Read Next

വൈറലായി 24 മണിക്കൂറും ഇഡ്ഡലി ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിംഗ് മെഷീൻ