വ്യാജ മരുന്നുകൾ നിയന്ത്രിക്കാൻ മരുന്നുപായ്ക്കറ്റുകളിൽ ബാർകോഡ്; പദ്ധതി ഉടൻ

ന്യൂഡല്‍ഹി: ഡ്രഗ് പായ്ക്കറ്റിന് മുകളിൽ ബാർ കോഡ് അല്ലെങ്കിൽ ക്യുആർ കോഡ് രേഖപ്പെടുത്താനുള്ള നിയമം ഉടൻ നടപ്പാക്കാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി. വ്യാജ മരുന്നുകളുടേയും നിലവാരമില്ലാത്ത മരുന്നുകളുടേയും വിൽപ്പന നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ആദ്യ ഘട്ടത്തിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 300 ബ്രാൻഡുകളിലാണ് നിയമം നടപ്പാക്കുക. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ബ്രാൻഡുകളിലേക്ക് വ്യാപിപ്പിക്കും. രാജ്യത്ത് 20,000 ലധികം ബ്രാൻഡുകളിലാണ് വിവിധ മരുന്നുകൾ വിൽക്കുന്നത്.

നിലവാരമില്ലാത്ത മരുന്നുകളും വ്യാജ മരുന്നുകളും വിൽപ്പനയ്ക്കെത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സർക്കാർ നടപടി. 2016 മുതൽ നിയമം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ, കമ്പനികൾ ഇത് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചതിനെ തുടർന്ന് പദ്ധതി മന്ദഗതിയിലാവുകയായിരുന്നു.

Read Previous

നിവിൻ പോളി ചിത്രം ‘പടവെട്ടി’ലെ രണ്ടാം ​ഗാനമെത്തി

Read Next

കോഴിക്കോട് അമ്മ ഓടിച്ച കാർ ഇടിച്ച് കുട്ടി മരിച്ചു