ബദ്രി-കേദാർ സന്ദർശനത്തിനിടെ 5 കോടി സംഭാവന ചെയ്ത് മുകേഷ് അംബാനി

ന്യൂഡല്‍ഹി: ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റിക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. രാജ്യത്ത് 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി പുരാതന ക്ഷേത്രങ്ങൾ സന്ദർശിക്കുകയാണ് മുകേഷ് അംബാനി. ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഭാവന നൽകിയത്. ഉത്തരാഖണ്ഡിലെ ക്ഷേത്രത്തിൽ ഹെലികോപ്റ്ററിൽ എത്തിയ അംബാനി പൂജയിൽ പങ്കെടുത്ത് മടങ്ങിയതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് കിഷോർ പൻവാർ പറഞ്ഞു.

ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും മുകേഷ് അംബാനിക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും ബദരീനാഥ് ക്ഷേത്രം സന്ദർശിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

Read Previous

മതപരിവർത്തന നിരോധന നിയമപ്രകാരം കർണാടകയിൽ ആദ്യ അറസ്റ്റ്

Read Next

രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ ഇടിവ്