പനി ബാധിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. അരയി ചാളകഴിൽ സി. പവിത്രനാണ് 40, മരിച്ചത്. പനിയെ തുടർന്ന് ജില്ലാശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗുരുതരമായതിനാൽ ഇന്നലെ വൈകിട്ടാണ്

മംഗലാപുരം യൂണിറ്റി ആശുപത്രിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ യാണ് മരിച്ചത്. അവിവാഹിതനാണ്. പരേതനായ നാരായണന്റെയും ദേവകിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ചിത്രൻ, പ്രഭാകരൻ.

Read Previous

ചെട്ടിക്കുളങ്ങര കുഞ്ഞുമോൻ വധം; സഹോദരനും കുടുംബത്തിനും ജീവപര്യന്തം തടവ്

Read Next

സംസ്ഥാനത്ത് മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അല‍ര്‍ട്ട്