ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: യുഏഇയിൽ ജോലി ചെയ്യുന്നവർക്ക് പണി പോയാലും മൂന്ന് മാസം ശമ്പളം ലഭിക്കും. പുതിയ ഇൻഷൂറൻസ് പദ്ധതി പ്രകാരമാണ് പണി പോയാലും മൂന്ന് മാസം ശമ്പളം കിട്ടാനുള്ള സാഹചര്യമൊരുങ്ങുന്നത്. ഈ രീതിയിൽ പുതിയ ഇൻഷൂർ പദ്ധതി, യുഏഇയിൽ നിലവിൽ വന്നു.
മാനവവിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയമാണ് പണി പോയാലും ശമ്പളം ലഭ്യമാവുന്ന സാമൂഹ്യ സുരരക്ഷാ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത്. യുഏഇ സെൻട്രൽ ബാങ്ക് ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികൾക്കായിരിക്കും തൊഴിൽ നഷ്ട ഇൻഷുറൻസ് നടപ്പിലാക്കാനുള്ള അംഗീകാരം.
പുതിയ ജോലി കണ്ടെത്തുന്നതു വരെയുള്ള കാലയളവിൽ ജീവനക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിൽ അംഗമാവുന്നവർക്ക് ജോലി നഷ്ടപ്പെട്ടാൽ ശമ്പളത്തിന്റെ 60 ശതമാനം തുടർന്നും മൂന്നു മാസം ലഭ്യമാവും. പരമാവധി മൂന്ന് മാസം അല്ലെങ്കിൽ പുതിയ ജോലി ലഭിക്കുന്നതു വരെയായിരിക്കും ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാവുന്നത്.
ഒരു മാസം പരമാവധി ഇരുപതിനായിരം ദിർഹമയിരിക്കും ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇൻഷുറൻസിൽ ചേരുന്നവർ നിശ്ചിത തുക അടക്കണം. തുടർച്ചയായി പന്ത്രണ്ട് മാസമെങ്കിലും ജോലി ചെയ്തവർക്കായിരിക്കും ഇൻഷുറൻസ് സുരക്ഷ.