ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടിയെടുക്കാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കർ എ.എൻ ഷംസീർ. നിയമം അതിന്‍റേതായ വഴിക്ക് പോകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിച്ചതായി സ്പീക്കറെ അറിയിച്ചിരുന്നോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“അങ്ങനെ അറിയിക്കേണ്ട കാര്യമില്ല. 2021ല്‍ ഇത് സംബന്ധിച്ച സുപ്രീംകോടതിയിലെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെയും എം.ആര്‍. ഷായുടെയും കൃത്യമായ ഡയറക്ഷനുണ്ട്.” – സ്‌പീക്കർ വ്യക്തമാക്കി.