ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: ഓൺലൈൻ പർച്ചേസിംഗ് ആപ്ലിക്കേഷനായ മീഷോ വഴി ഒക്ടോബർ ആറിന് പാലക്കാട് പള്ളത്തേരി സ്വദേശി സജീഷ് സ്മാർട്ട് വാച്ച് ഓർഡർ ചെയ്തു. ഒക്ടോബർ 9 നാണ് ഡെലിവറി എത്തിയത്. സജീവ് 1101 രൂപ വിലവരുന്ന സ്മാർട്ട് വാച്ചാണ് ഓർഡർ ചെയ്തു.
എന്നാൽ ഒക്ടോബർ 9ന്, ഒരു കഷണം തുണിയും കുറച്ച് ഗോലിയുമായി ഡെലിവറിയെത്തി. ക്യാഷ് ഓൺ ഡെലിവറിയായാണ് സാധനം എത്തിയത്. എന്നാൽ പണം നൽകിയ ശേഷം കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയപ്പോൾ അത് തിരികെ നൽകാൻ ശ്രമിച്ചുവെന്നും അപ്പോൾ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടെന്നും സജീഷ് പറഞ്ഞു.
എന്നാൽ, സേവന ദാതാക്കളെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. അവർ ക്ഷമ ചോദിക്കുകയും അത് ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തു. പണം തിരികെ നൽകുന്നതിൽ പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് സജീഷ് പറയുന്നു. ഓർഡർ നൽകിയത് മീഷോയിൽ നിന്നാണെങ്കിലും വന്ന പായ്ക്കറ്റ് ആമസോണിന്‍റേതാണെന്ന് സജീഷ് പറയുന്നു.