എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഭാഗത്ത് നിന്ന് സംഭവിച്ചത് ഒരു ജനപ്രതിനിധിയും ചെയ്യാൻ പാടില്ലാത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. ഇങ്ങനെയൊരാളെ കെ.പി.സി.സി സംരക്ഷിക്കേണ്ട കാര്യമില്ല. കമ്മീഷനെ വച്ച് തീവ്രത അളക്കില്ല. അത് കോണ്‍ഗ്രസിന്‍റെ നിലപാടല്ല. ഇതെല്ലാം ചെയ്യുന്നത് സി.പി.എമ്മാണ്. വിശദീകരണം വൈകിയാൽ അതിന് കാത്തുനിൽക്കാതെ നടപടിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്നതിൽ എം.എൽ.എയുടെ ഭാഗം കേൾക്കാൻ ആണ് വിശദീകരണം തേടിയത്. പക്ഷേ ഒരു വിശദീകരണവും കിട്ടിയില്ല. ഫോണിൽ കിട്ടുന്നില്ല. നിലവിലെ നിയമനടപടികളെ മറികടക്കാൻ ഒളിവിൽ പോയതാവാമെന്നും സുധാകരൻ പറഞ്ഞു. 

Read Previous

കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നെഹ്‌റുവിന്റെ അബദ്ധങ്ങളെന്ന് അമിത് ഷാ

Read Next

ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമുള്ളതെന്ന് സുപ്രീം കോടതി