മാവോയിസ്റ്റ് കേസിൽ ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്‍റേതാണ് വിധി. ഡൽഹി സർവകലാശാലയിലെ പ്രൊഫസറായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് അറസ്റ്റ് ചെയ്തത്.

2012ൽ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുത്തതിനും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2017ൽ ഗച്ച്റോളിയിലെ പ്രത്യേക കോടതിയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ജസ്റ്റിസുമാരായ രോഹിത് ഡിയോ, അനിൽ പൻസാരെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള രാംലാൽ ആനന്ദ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബ. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന സായിബാബയെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

K editor

Read Previous

വിദേശയാത്രയുടെ നേട്ടങ്ങൾ ഭാവിയിൽ കാണാമെന്ന് വി ശിവന്‍കുട്ടി

Read Next

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി