ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സ്കൂളുകളിൽ നിന്ന് ഉല്ലാസയാത്രയ്ക്ക് പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവ് കർശനമായി പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. വടക്കഞ്ചേരി അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി എടുക്കും. വീണ്ടും ഒരു സർക്കുലർ കൂടി പുറപ്പെടുവിക്കും. മാർഗനിർദേശങ്ങൾ പാലിക്കാത്തതിന് സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാത്രി 9 മുതൽ രാവിലെ 6 വരെ സ്കൂളുകളിൽ നിന്ന് ഉല്ലാസയാത്ര അനുവദിക്കില്ല. ടൂറിസം വകുപ്പ് അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ. പഠന യാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടതായിരിക്കണം. 2020 മാർച്ച് 2 ലെ ഉത്തരവിൽ എല്ലാ യാത്രകളുടെയും ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ മേധാവികൾക്ക് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.