ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാർത്തിയുടെ പുതിയ ചിത്രമായ ‘സർദാർ’ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. പി.എസ്. മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ സെൻസർഷിപ്പ് വിശദാംശങ്ങൾ പുറത്തുവിട്ടു.
ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ ‘സർദാർ’ രണ്ട് മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ളതാണ്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റാഷി ഖന്ന, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലക്ഷ്മൺ കുമാറാണ് ‘സർദാർ’ നിർമ്മിക്കുന്നത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പി.എസ്. മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.