ശക്തമായ മഴയ്ക്ക് സാധ്യത; തിങ്കൾ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഒക്ടോബർ 13 മുതൽ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

വ്യാഴം: കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്

വെള്ളി: പത്തനംതിട്ട, ഇടുക്കി

ശനി: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്

ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്

തിങ്കൾ: പത്തനംതിട്ട, ഇടുക്കി, മലപ്പുറം

K editor

Read Previous

എഡിജിപി വിജയ് സാഖറെയ്ക്ക് എൻഐഎയിൽ ഐജിയായി നിയമനം

Read Next

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കുറ്റം; യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കും