‘സർദാർ’ ഒക്ടോബർ 28ന് തിയേറ്ററുകളിൽ

കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘സർദാർ’ ഒക്ടോബർ 28ന് പ്രദർശനത്തിനെത്തും. കാർത്തി ആലപിച്ച ചിത്രത്തിലെ ഒരു ഗാനം ഉടൻ റിലീസ് ചെയ്യുമെന്ന് ജി.വി പ്രകാശ് കുമാർ അറിയിച്ചു. ‘യെരുമയിലേരി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനമാണ് കാർത്തി പാടിയിരിക്കുന്നത്.
 
റൂബൻ എഡിറ്റിങ്ങും ജോർജ് സി വില്യംസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരെ ആകാംക്ഷ നിറയ്ക്കുന്ന ഒരു ടീസർ ‘സർദാർ’ ടീം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബിൽ ആറ് ദശലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടത്.

ലക്ഷ്മൺ കുമാറാണ് ‘സർദാർ’ നിർമ്മിക്കുന്നത്. പ്രിൻസ് പിക്ചേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.  പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർ.ഒ പി ശിവപ്രസാദ്.

K editor

Read Previous

നിയമനങ്ങള്‍ മരവിപ്പിച്ച് ഐടി കമ്പനികൾ; നടപടി ആഗോള മാന്ദ്യം മുന്നിൽ കണ്ട്

Read Next

ബിജെപിയുടെ ‘റിമോട്ട് കണ്‍ട്രോള്‍’ വിമര്‍ശനത്തിനെതിരേ രാഹുല്‍ ഗാന്ധി