ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
പടന്ന : പടന്നയിൽ കാർ അടിച്ചുതകർത്ത് യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത നരഹത്യാശ്രമക്കേസ്സിൽ ഒരാൾ അറസ്റ്റിൽ. സെപ്തംബർ 4-ന് രാത്രി 8-45-ന് പടന്ന സഹകരണ ബാങ്ക് റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം കാർ അടിച്ചുതകർത്തത്.
പടന്നയിലെ അബ്ദുൾ മജീദിന്റെ മകൻ ജെമീഷ് 30, ഓടിച്ചിരുന്ന എം.എച്ച്. 14 ഡി ഏ. 8784 റജിസ്ട്രേഷൻ നമ്പറിലുള്ള കാറാണ് പടന്ന കാവുന്തലയിലെ മിസ്്രിയ മൻസിലിൽ റസാഖിന്റെ മകൻ പി.കെ.എം. റിയാസും 37, പടന്നയിലെ മുത്തലീബും ചേർന്ന് ഇഷ്ടികയുപയോഗിച്ച് ഇടിച്ച് തകർത്തത്.
അക്രമികൾ ജെമീഷിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ജെമീഷിന്റെ പരാതിയിൽ റിയാസ്, മുത്തലീബ് എന്നിവർക്കെതിരെ ചന്തേര പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പി.കെ.എം. റിയാസിനെ ചന്തേര എസ്ഐ, എം.വി. ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുത്തലീബ് ഒളിവിലാണ്. അറസ്റ്റിലായ റിയാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.