ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നാഗ്പൂര്‍: വർണം, ജാതി തുടങ്ങിയ ആശയങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ ജാതിവ്യവസ്ഥയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. മദൻ കുൽക്കർണിയും ഡോ. രേണുക ബൊക്കറെയും എഴുതിയ വജ്രസൂചി തുങ്ക് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ആര്‍എസ്എസ് മേധാവി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. സാമൂഹിക സമത്വം ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും എന്നാൽ അത് വിസ്മരിക്കപ്പെടുകയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു.
വർണ-ജാതി സമ്പ്രദായങ്ങൾക്ക് യഥാർത്ഥത്തിൽ വിവേചനമില്ലെന്നും അതിന് നേട്ടങ്ങളുണ്ടെന്നും അവകാശപ്പെടുന്നതിനെ പരാമർശിച്ച ആർ.എസ്.എസ് മേധാവി, ഇന്ന് ആരെങ്കിലും ഈ വ്യവസ്ഥയെക്കുറിച്ച് ചോദിച്ചാൽ “അത് അവസാനിച്ചു, നമുക്ക് മറക്കാം” എന്നായിരിക്കും ഉത്തരമെന്ന് പറഞ്ഞു. വിവേചനം സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.