ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇതിഹാസ കാവ്യം മഹാഭാരതം സിനിമയാക്കിയാൽ അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. മഹാഭാരതത്തിലെ ഒരു വേഷം തന്റെ തലമുറയിലെ മിക്ക താരങ്ങളുടെയും സ്വപ്നമാണെന്നും താരം പറഞ്ഞു. തെന്നിന്ത്യൻ ബോളിവുഡ് താരങ്ങളെ ഒന്നിപ്പിച്ച് ഒരു സിനിമ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.
“ആരെങ്കിലും മഹാഭാരതത്തെ ലോർഡ് ഓഫ് ദി റിംഗ്സ് പോലെ ആക്കുകയാണെങ്കിൽ, ഞാൻ അഭിനയിക്കാൻ ആഗ്രഹിക്കുന്നു. കച്ചേ ധാഗെ മുതൽ ഞാൻ അജയ് ദേവ്ഗണുമായി ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. നമ്മുടെ തലമുറയിലെ ഭൂരിഭാഗം പേർക്കും ഇതൊരു സ്വപ്ന പദ്ധതിയാണ്. ബോളിവുഡ് സിനിമാ വ്യവസായത്തെയും ദക്ഷിണേന്ത്യൻ സിനിമയെയും ഒരുമിച്ച് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഒരു ഗംഭീര സിനിമ നിര്‍മ്മിക്കും,” സെയ്ഫ് അലി ഖാൻ പറഞ്ഞു.
രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ‘ആദിപുരുഷ്’ ആണ് സെയ്ഫ് അലി ഖാന്റെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ രാവണൻ എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് ധാരാളം ട്രോളുകളും വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ദൈവങ്ങളെയും ചരിത്രത്തെയും തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് ആരോപണം. കൊച്ചു ടിവിക്ക് വേണ്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രോളുകൾ.