സച്ചിൻദേവ് എംഎൽഎയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകൾക്കും പരിക്ക്

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും മകൾക്കും കെ.എം.സച്ചിന്ദേവ് എം.എൽ.എ.യുടെ കാറിടിച്ച് പരിക്കേറ്റു. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മലാപ്പറമ്പ് ബൈപ്പാസിലായിരുന്നു അപകടം.

പറമ്പിൽ കടവ് മഖാമിൽ സിയാറത്തേക്ക് പോകുകയായിരുന്നു അച്ഛനും മകളും. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരും സ്കൂട്ടറിനടിയിൽ പെട്ടു. ആബിത്തിന്റെ ഇടതുകൈയ്ക്കും മകൾക്ക് ഇടതുകാലിനുമാണ് പരിക്കേറ്റത്. എം.എൽ.എ.യെ കൂട്ടാൻ വീട്ടിലേക്ക് പോകുകയായിരുന്നു കാർ. പരിക്കേറ്റ അച്ഛനെയും മകളെയും എം.എൽ.എ ആശുപത്രിയിൽ സന്ദർശിച്ചു.

K editor

Read Previous

വിപണി നഷ്ടത്തിൽ ; സെൻസെക്സും നിഫ്റ്റിയും താഴേക്ക്

Read Next

എലിപ്പനി രോഗ നിര്‍ണയം വേഗത്തിലാക്കാൻ 9 ലാബുകളില്‍ ലെപ്‌റ്റോ-ആര്‍ടിപിസിആര്‍ പരിശോധന