വിപണി നഷ്ടത്തിൽ ; സെൻസെക്സും നിഫ്റ്റിയും താഴേക്ക്

മുംബൈ: നഷ്ടം നേരിട്ട് ആഭ്യന്തര വിപണി. സൂചികകൾ ഇന്ന് ഉയർന്നില്ല. സെൻസെക്സ് 30.81 പോയിന്‍റ് അഥവാ 0.05 ശതമാനം താഴ്ന്ന് 58,191.29 ലും നിഫ്റ്റി 50 17.15 പോയിന്‍റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 17,314.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണികളിൽ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.15 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു.

സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ബജാജ് ഫിനാൻസ്, ഐടിസി എന്നിവയാണ്. അതേസമയം ടൈറ്റൻ കമ്പനി, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, മാരുതി സുസുക്കി ഇന്ത്യ, ഭാരതി എയർടെൽ എന്നിവ മികച്ച നേട്ടമുണ്ടാക്കി.

യു എസ് ഫെഡറൽ റിസർവ് നികുതി കുത്തനെ ഉയർത്തിയതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയ മൂല്യം. ഇന്ന് ഒരു ഡോളറിന് 82.42 എന്ന താഴ്ന്ന നിലയിലെത്തി. ഇതിന് മുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക് ഡോളറിന് 81.95 ആയിരുന്നു.

K editor

Read Previous

സിൽവർ ലൈൻ പദ്ധതി; ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സർക്കാർ

Read Next

സച്ചിൻദേവ് എംഎൽഎയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകൾക്കും പരിക്ക്