ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജയ്പൂർ: രാജസ്ഥാനിൽ 250 കോടി രൂപ ചെലവിൽ നിർമ്മിച്ച എലിവേറ്റഡ് പാതക്ക് ‘ജോഡോ സേതു’ എന്ന് പേര് നൽകി സർക്കാർ. 2.8 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാത ജയ്പൂർ നഗരത്തിലാണ് നിർമ്മിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നേരത്തെ സോഡാല എലിവേറ്റഡ് റോഡ് എന്നായിരുന്നു ഈ റോഡിന്‍റെ പേര്. പുതുക്കിപ്പണിതതോടെയാണ് റോഡിന് സർക്കാർ പുതിയ പേര് നൽകിയത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ഗെഹ്ലോട്ടിന്‍റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. പുതിയ പാത വന്നതോടെ അംബേദ്കർ സർക്കിളിനും അജ്മീർ റോഡിനുമിടയിലെ ഗതാഗതം എളുപ്പമാകും. ഇതിനൊപ്പം മറ്റ് ആറ് പദ്ധതികൾക്കും മുഖ്യമന്ത്രി തറക്കല്ലിട്ടു.