ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: തന്‍റെ പിൻഗാമിയുടെ പേര് നിർദേശിക്കാൻ ചീഫ് ജസ്റ്റിസ് യു.യു ലളിതിനോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടു. യു.യു ലളിത് വിരമിക്കുന്നതിന് ഒരു മാസം മുമ്പാണ് നിയമമന്ത്രാലയത്തിന്‍റെ കത്ത്. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകുന്ന വ്യക്തിയുടെ പേര് സാധാരണയായി സുപ്രീം കോടതി ജഡ്ജിമാർ നിർദ്ദേശിക്കേണ്ടതുണ്ട്.
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് അടുത്തത്. അടുത്ത ചീഫ് ജസ്റ്റിസിന്‍റെ പേര് ശുപാർശ ചെയ്തുകഴിഞ്ഞാൽ, കീഴ് വഴക്കമനുസരിച്ച് ജഡ്ജിമാരുടെ നിയമനങ്ങൾ തീരുമാനിക്കുന്ന സുപ്രീം കോടതി പാനലായ കൊളീജിയത്തിന്‍റെ യോഗങ്ങൾ ഉണ്ടാകില്ല. ജസ്റ്റിസ് ലളിത് ശുപാർശ ചെയ്താൽ അടുത്ത മാസം 9ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.