ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: പാലക്കാട് വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോന്റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇയാൾ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജോമോൻ ഡ്രൈവർ സീറ്റിൽ നിന്ന് എഴുന്നേറ്റ് നൃത്തം ചെയ്യുന്നതും ബസ് ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ഈ വീഡിയോ ശേഖരിച്ചു.
വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്നത് ജോജോ പത്രോസ് എന്ന ജോമോൻ ആയിരുന്നു. കൊല്ലം ശങ്കരമംഗലത്ത് ജോമോനെ ഇന്നലെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജോമോൻ സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ പൊലീസ് ജീപ്പ് കുറുകെയിട്ട ശേഷം പിടികൂടുകയായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ബസിന്റെ ഡ്രൈവർ ജോമോനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ അപകടമുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും അമിത വേഗതയിലാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. അതുകൊണ്ടാണ് ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.
അപകടസമയത്ത് ജോമോൻ മദ്യപിച്ചിരുന്നോ എന്നാണ് ഇനി അറിയേണ്ടത്. ഇത് സ്ഥിരീകരിക്കാൻ ജോമോന്റെ രക്തസാമ്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നിരുന്നാലും, സമയം വൈകിയതിനാൽ കൃത്യമായ ഫലം ലഭിക്കുമോ എന്ന് സംശയമാണ്. ജോമോന്റെ മുൻകാല പശ്ചാത്തലവും പരിശോധിക്കുന്നുണ്ട്. അപകടം സംഭവിച്ച ടൂറിസ്റ്റ് ബസ് മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നിയമ ലംഘനങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. പാലക്കാട്-തൃശൂർ ദേശീയപാതയിലെ കൂടുതൽ ക്യാമറാ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കസ്റ്റഡിയിലുള്ള ബസ് ഉടമ അരുണിനെതിരെ നടപടി വേണമോയെന്ന് പരിശോധിച്ച് തീരുമാനിക്കും.