പുരാവസ്തു തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റി. എസ്.പി സോജന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പകരം കോട്ടയം എസ്.പി കെ.എം സാബു മാത്യുവിനെയാണ് അന്വേഷണച്ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

എസ്.പി സോജന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ഐജി ജി ലക്ഷ്മണ്‍ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മോൻസണുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.

Read Previous

ആഞ്ജലീനയുടെ ആരോപണങ്ങൾക്ക് ബ്രാഡ് പിറ്റ് കോടതിയില്‍ മറുപടി നൽകുമെന്ന് അഭിഭാഷക

Read Next

‘വടക്കാഞ്ചേരി ബസ് അപകടം ഹൃദയഭേദകം’; ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി