കലാ-സംഗീത വിരുന്നൊരുക്കാന്‍ നഞ്ചിയമ്മ ലിവര്‍പൂളില്‍

ദേശീയ അവാർഡ് നേടിയ ശേഷം നഞ്ചിയമ്മ ലോകപ്രശസ്ത സംഗീത ബാൻഡായ ബീറ്റിൽസിന്‍റെ ആസ്ഥാനമായ ലിവർപൂളിലെത്തി. ഒരു കലാ-സംഗീത വിരുന്നൊരുക്കാനാണ് നഞ്ചിയമ്മ ലണ്ടനിൽ എത്തിയിരിക്കുന്നത്.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ നഞ്ചിയമ്മ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. അതിന് ശേഷമാണ് സംഗീത പരിപാടിക്കായി ലണ്ടനിലേക്ക് യാത്ര തിരിച്ചത്.

Read Previous

രാജമലയുടെ സൗന്ദര്യം ആസ്വദിക്കാൻ ക്യൂ നിന്ന് ടിക്കറ്റെടുത്ത് മന്ത്രിയും കുടുംബവും

Read Next

വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസിലാക്കണമെന്ന് നടി രഞ്ജിനി