രൂപ റെക്കോർഡ് തകർച്ചയിൽ; വ്യാപാരം തുടങ്ങിയത് 82.22 എന്ന നിലയിൽ

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ. രൂപ ഇന്ന് 82.22 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ മൂല്യത്തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് എണ്ണവിലയിലെ വർധനവാണ്. ഇന്നലെ രൂപയുടെ മൂല്യം 81.88 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയുമെന്നാണ് പ്രവചനം. എണ്ണവില വർധനവിനൊപ്പം പലിശ നിരക്ക് വർധിപ്പിക്കാനുള്ള നടപടികളുമായി ഫെഡറൽ റിസർവ് മുന്നോട്ട് പോകുന്നതും രൂപയുടെ മൂല്യം ദുർബലമാക്കുന്നു. ഈ വർഷം മാത്രം രൂപയുടെ മൂല്യം 10 ശതമാനത്തോളം ഇടിഞ്ഞു.

രൂപയുടെ മൂല്യം സംരക്ഷിക്കാൻ റിസർവ് ബാങ്ക് ഫോറെക്സ് കരുതൽ ശേഖരം വിൽക്കുന്നത് തുടരുകയാണ്. കഴിഞ്ഞയാഴ്ച തുടർച്ചയായി നാലാം തവണയും ആർ.ബി.ഐ വായ്പ പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. അതേസമയം, വർധിക്കുന്ന വ്യാപാരക്കമ്മിയും പ്രതിസന്ധിയായി മാറുകയാണ്.

Read Previous

‌‌‌ദുബായ് മിറാക്കിൾ ഗാർഡൻ നിരക്ക് വർധിപ്പിച്ചു; 10ന് തുറക്കും

Read Next

മൂന്നാറിൽ കുടുക്കിയ കടുവയെ പെരിയാ‍ർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ടു