ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയിൽ തുടരന്വേഷണം നടത്താൻ കോസ്റ്റൽ പോലീസ്. കൊച്ചി പുറംകടലിൽ പിടികൂടിയ 200 കിലോ ഹെറോയിനും പ്രതികളെയും എൻസിബി കോസ്റ്റൽ പൊലീസിന് കൈമാറി.
ഇറാനിയൻ, പാകിസ്ഥാൻ പൗരൻമാരായ ആറ് പേരെ ആണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കൈമാറിയത്. ഇന്നലെ കൊച്ചി തീരത്ത് പുറംകടലിലെ ഇറാനിയൻ ഉരുവിൽ നിന്നാണ് മയക്കുമരുന്നും പ്രതികളും പിടിയിലായത്. നേവി ഉരു മട്ടാഞ്ചേരിയിൽ എത്തിച്ചു.
പ്രതികൾ എവിടെ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും ഏത് തീരത്ത് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചതെന്നും ആണ് കോസ്റ്റൽ പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും.