ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: തനിക്ക് നിരന്തരം കത്തുകൾ എഴുതുന്ന ലഫ്റ്റനന്റ് ഗവർണർക്ക് നേരെ പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തൻ്റെ ഭാര്യ പോലും തനിക്ക് ഇത്രയധികം പ്രണയലേഖനങ്ങൾ എഴുതിയിട്ടില്ലെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ എത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന കെജ്രിവാളിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. വികസന പദ്ധതികൾക്കായി മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നതിൽ കാലതാമസമുണ്ടെന്ന് കാണിച്ചും ലഫ്റ്റനന്റ് ഗവർണർ കെജ്രിവാളിന് കത്തയച്ചിരുന്നു.
‘ലഫ്റ്റനന്റ് ഗവർണർ ദിവസവും പറയുന്ന അത്രയും വഴക്ക് എന്റെ ഭാര്യ പോലും എന്നോട് പറയാറില്ല. ഇത്രയും കാലത്തിനിടയ്ക്ക് എന്റെ ഭാര്യ പോലും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അദ്ദേഹം അയച്ച അത്രയും പ്രണയലേഖനങ്ങൾ എഴുതിയിട്ടില്ല. ലഫ്റ്റനന്റ് ഗവർണർ സാഹിബ്, അൽപം ശാന്തനാകൂ. നിങ്ങളുടെ ‘സൂപ്പർ ബോസിനോടും’ അൽപ്പം ശാന്തനാകാൻ പറയൂ,’ കെജ്രിവാൾ ട്വീറ്റ് ചെയ്തു.