സിം കാർഡ് എടുക്കുന്നതിലെ തർക്കത്തെ തുടർന്ന് നടി അന്ന രാജനെ പൂട്ടിയിട്ടെന്ന് പരാതി

കൊച്ചി: നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. പുതിയ സിം കാർഡ് എടുക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ടെലികോം സ്ഥാപനത്തിൽ നടിയെ പൂട്ടിയിട്ടത്.

വ്യാഴാഴ്ച വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപത്തെ ടെലികോം സ്ഥാപനത്തിൽ സിം എടുക്കാൻ നടി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായി.

ഇതേതുടർന്ന് ഒരു ടെലികോം സ്ഥാപനത്തിലെ ജീവനക്കാരനാണ് നടിയെ പൂട്ടിയിട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നടി ആലുവ പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

Read Previous

ജനസംഖ്യയിൽ അസന്തുലിതാവസ്ഥ; ആർഎസ്എസ് മേധാവിക്ക് മറുപടിയുമായി മുഖ്യമന്ത്രി

Read Next

സ്കൂള്‍ വിനോദയാത്ര രാത്രികാലങ്ങളിൽ വേണ്ട: മന്ത്രി വി. ശിവന്‍കുട്ടി