ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: ഗാന്ധിനഗർ-മുംബൈ റൂട്ടിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ 11.20 ഓടെ ഗുജറാത്തിലെ മണിനഗർ-വട്‌വ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ട്രെയിനിന്റെ എഞ്ചിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ സഞ്ചരിച്ചിരുന്നത്. റെയിൽ വേ ട്രാക്കിലെ കന്നുകാലിക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നാല് പോത്തുകള്‍ ചത്തതായി റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് സർവീസ് നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. അപകടത്തെ തുടർന്ന് റെയിൽവേ ട്രാക്കിന് സമീപം കന്നുകാലികളെ അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 30ന് ഗാന്ധിനഗർ -മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിക്കുന്നത് ഇന്ത്യയാണ്. ഈ റൂട്ടിലെ ട്രെയിനുകളിൽ ആദ്യമായാണ് കവച് സാങ്കേതികവിദ്യ നടപ്പാക്കുന്നത്. എതിർദിശയിൽ വരുന്ന രണ്ട് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാനുള്ള സംവിധാനമാണ് കവച് സാങ്കേതികവിദ്യ.