വിദ്യാഭ്യാസരംഗത്ത് കൈകോർക്കാൻ കേരളവും ഫിൻലൻഡും

തിരുവനന്തപുരം: പൊതു-ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഫിൻലൻഡ് കേരളവുമായി സഹകരിക്കും. ഗവേഷണ സ്ഥാപനങ്ങളും അധ്യാപക കൈമാറ്റ പരിശീലന പരിപാടികളും തമ്മിൽ ധാരണയായിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം, ശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പഠന, മൂല്യനിർണയത്തിലായിരിക്കും സഹകരണം.

ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘവും ഫിൻലാൻഡിലെ വിദ്യാഭ്യാസ സെക്രട്ടറി ഡാൻ കോയ് വുലാസോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമാണ് തീരുമാനമെടുത്തത്. ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി ലി ആൻഡേഴ്സന്റെ ക്ഷണപ്രകാരമാണ് കേരള ടീമിന്‍റെ സന്ദർശനം.

കൈറ്റിന്‍റെ തനത് സംരംഭമായ ലിറ്റില്‍ കൈറ്റ് എന്ന അടിസ്ഥാന ഐ.ടി വിദ്യാഭ്യാസപദ്ധതി, ഫിന്‍ലാന്‍ഡിലെക്ക് കൊണ്ടുവരാന്‍ ഫിന്നിഷ് ഗവണ്മെന്റ് താത്പര്യം പ്രകടിപ്പിച്ചു.

K editor

Read Previous

​’ഗോഡ് ഫാദർ’; റെക്കോർഡുകൾ തിരുത്തി കുറിക്കാൻ ചിരഞ്ജീവി

Read Next

എയര്‍പോഡുകളുടെയും ബീറ്റ്‌സ് ഹെഡ്‌ഫോണുകളുടെയും നിര്‍മാണം ഇന്ത്യയിലാക്കാൻ ആപ്പിള്‍