അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

കോട്ടയം: അനൂപ് ജേക്കബ് എം.എൽ.എ സഞ്ചരിച്ച കാർ തിരുവല്ല കുറ്റൂരിൽ വച്ച് അപകടത്തിൽപ്പെട്ടു. എം.എൽ.എ സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന കാറിന്‍റെ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

അനൂപ് ജേക്കബ് എം.എൽ.എ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എം.എൽ.എ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

Read Previous

ലോക സമാധാന സമ്മേളനം; കേരളത്തിന്‍റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റർ

Read Next

‘ആദിപുരുഷ്’ പ്രദര്‍ശനം തടയണം: ആവശ്യവുമായി അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി