ഫോൺ തട്ടിപ്പറിച്ചയാളെ സ്മാർട്ട് വാച്ച് ഉപയോഗിച്ച്‌ കണ്ടെത്തി യുവതി

ന്യൂഡൽഹി: ഡൽഹിയിലെ പലം വിഹാറിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫോൺ തട്ടിയെടുത്തയാളെ കണ്ടെത്തി യുവതി. 28 കാരിയായ പല്ലവി കൗശിക് ബുദ്ധിപരമായി നഷ്ടപ്പെട്ട ഫോൺ വീണ്ടെടുത്തു. ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പല്ലവി ഓൺലൈനിൽ പണം അയയ്ക്കുകയായിരുന്നു. അതേ സമയം പിറകിൽ നിന്ന് തുറിച്ചുനോക്കുകയായിരുന്ന ഒരാൾ പല്ലവിയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. 200 മീറ്ററോളം യുവതി ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ലെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഫോണിന്‍റെ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതോടെ ഫോൺ പരിസരത്ത് എവിടെയോ ഉണ്ടെന്ന് കണ്ടെത്തി. മൂന്ന് മണിക്കൂറോളം ഫോണിനായി അലഞ്ഞുതിരിഞ്ഞ പല്ലവിക്ക് രാത്രി 9 മണിയോടെ ഫോണിന്‍റെ ലൊക്കേഷൻ കൃത്യമായി ട്രാക്കുചെയ്യാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

Read Previous

ലഹരി വിരുദ്ധ ക്യാമ്പയിൻ; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Read Next

കൂടത്തായി കൊലപാതക പരമ്പര; ജോളി അറസ്റ്റിലായിട്ട് മൂന്നു വര്‍ഷം