വടക്കഞ്ചേരിയിൽ സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9 മരണം

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ ദേശീയപാതയിൽ വൻ വാഹനാപകടം. കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒമ്പത് പേർ മരിച്ചു.

എറണാകുളം മാർ ബസേലിയോസ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.  43 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം. സംഘം ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു.

Read Previous

ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് നോർവേ

Read Next

സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രം പ്രഖ്യാപിച്ചു