ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്ക് ജനതാദൾ (യു) അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജെഡിയുവിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് നിതീഷിന് മറുപടി നൽകിയതായും പ്രശാന്ത് കിഷോർ വെളിപ്പെടുത്തി. ജൻ സൂരജ് പ്രസ്ഥാനത്തിന്‍റെ ജനസമ്പർക്ക പരിപാടിയിൽ ബീഹാറിൽ 3,500 കിലോമീറ്റർ പദയാത്ര നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ജെഡിയു അധ്യക്ഷൻ ലലൻ സിംഗ് തനിക്കെതിരെ നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു പ്രശാന്ത് കിഷോർ. ജൻ സൂരജ് പദയാത്രയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ലലൻ സിംഗ് ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് കിഷോർ വെറും ബ്രോക്കറും തട്ടിപ്പുകാരനുമാണെന്ന് ലലൻ സിംഗ് ആരോപിച്ചു.
2015ലെ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാസഖ്യത്തെ വിജയത്തിലേക്ക് നയിച്ചത് നിതീഷും താനുമാണെന്നും ഇപ്പോൾ നിതീഷ് തന്നെ പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.