ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൈദരാബാദ്: ദേശീയ തലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) പേര് മാറ്റിയതിനെ പരിഹസിച്ച് ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ് കുമാർ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുടെ പ്രഖ്യാപനം പന്നിക്ക് ലിപ്സ്റ്റിക് ഇട്ടത് പോലെ എന്നാണ് പരിഹാസം.
“ടിആർഎസിൽ നിന്ന് ബിആർഎസിലേക്കുള്ള മാറ്റം പന്നിയെ ലിപ്സ്റ്റിക് അണിയിക്കുന്നത് പോലെയാണ്. ഇനി കളി മാറുമെന്നാണ് കെസിആറിന്റെ മകൻ പറയുന്നത്. അച്ഛന് പേര് മാറ്റാൻ പറ്റുമായിരിക്കും. പക്ഷേ, യഥാർത്ഥത്തിൽ വിധി നിർണയിക്കേണ്ടത് ജനങ്ങളാണ്.” ബണ്ടി സഞ്ജയ് കുമാർ ട്വീറ്റ് ചെയ്തു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പാർട്ടിയുടെ പുതിയ പേര് ഭാരത് രാഷ്ട്ര സമിതി എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തിരുമാവളവനും പുതിയ പേര് പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തു. 2024 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേശീയ തലത്തിൽ പ്രതിപക്ഷമില്ലാത്ത വിടവ് നികത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.