തൃശൂരിൽ വൻ തീപിടുത്തം; ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടുത്തം. വെളിയന്നൂരിലെ സൈക്കിൾ ഷോപ്പിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. സൈക്കിളുകളും സൈക്കിൾ പാട്സും സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിൽ നിരവധി സൈക്കിളുകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ജോലിക്കാർ ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് ഇവർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Read Previous

ലൈഫ് മിഷൻ അഴിമതി ; നാളെ ഹാജരാകാൻ ശിവശങ്കറിന് സി.ബി.ഐ നോട്ടീസ്

Read Next

ദസറാ റാലികള്‍ക്ക് ആളെ എത്തിക്കാന്‍ 1800 ബസുകൾ ബുക്ക് ചെയ്ത് ഷിൻഡേ-ഉദ്ധവ് പക്ഷങ്ങള്‍