ദേശീയ ഗെയിംസ്; ഗെയിംസ് റെക്കോർഡോടെ സാജന് വീണ്ടും സ്വർണം

രാജ്‌കോട്ട്: നീന്തലിൽ കേരളത്തിനായി നാലാം മെഡൽ നേടി സാജൻ പ്രകാശ്. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സാജൻ സ്വർണം നേടിയത്. 1:59.56 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. ഇത്തവണത്തെ സാജന്‍റെ രണ്ടാം സ്വർണ നേട്ടമാണിത്.

അസമിന്‍റെ ബിക്രം ചാങ്മായ് വെള്ളിയും ബംഗാളിന്‍റെ ദേബ്നാഥ് സാനു വെങ്കലവും നേടി. നേരത്തെ പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും താരം സ്വർണം നേടിയിരുന്നു.

ചൊവ്വാഴ്ച പുരുഷൻമാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ വെള്ളി നേടിയ സാജൻ 200 മീറ്റർ ഫ്രീസ്റ്റൈലിലും വെള്ളി നേടിയിരുന്നു.

Read Previous

ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി എസി മിലാന്‍

Read Next

ലൈഫ് മിഷൻ അഴിമതി ; നാളെ ഹാജരാകാൻ ശിവശങ്കറിന് സി.ബി.ഐ നോട്ടീസ്