കാർ അടിച്ചുതകർത്തവർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

പടന്ന: തോരണം കെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ കാറിന്റെ ചില്ല് അടിച്ച് തകർക്കുകയും കാർ ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തവർക്കെതിരെ ചന്തേര പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു.

ഇന്നലെ രാത്രി 8-45ന് പടന്ന സഹകരണ ബാങ്ക് റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം എം.എച്ച്. 14.ഡി.ഏ 8784 നമ്പർ കാറിന്റെ ചില്ലുകൾ ഇഷ്ടികയുപയോഗിച്ച് ഇടിച്ചുതകർത്തത്.

ആക്രമണത്തിൽ കാറോടിച്ചിരുന്ന പടന്നയിലെ അബ്ദുൾ മജീദിന്റെ മകൻ ജെമീഷിന് 30, പരിക്കേറ്റു. സംഭവത്തിൽ പടന്നയിലെ റിയാസ്, മുത്തലിബ് എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസ്സെടുത്തത്.

LatestDaily

Read Previous

ചാക്കില്‍ കെട്ടി സൂക്ഷിച്ച ആയുധങ്ങൾ പിടികൂടി

Read Next

വിചിത്രം റിലീസിനൊരുങ്ങുന്നു; മാർത്തയായി കനി കുസൃതി