കാറിന് സൈഡ് കൊടുക്കാത്തതിന് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

സ്വന്തം ലേഖകൻ

ചെറുവത്തൂർ: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ ക്യാബിനുള്ളിൽ കയറി മർദ്ദിച്ചയാൾക്കെതിരെ ചന്തേര പോലീസ് കേസ്സെടുത്തു. ഇന്നലെ ചെറുവത്തൂർ ബസ് സ്റ്റാന്റിലാണ് ഇന്നോവ കാറിലെത്തിയ യുവാവ് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചത്.

കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവർ വെള്ളൂർ തെരുവിലെ വി. സജിത്തിനെയാണ് 43, കെ.എൽ.60.എസ്.4767 നമ്പർ ഇന്നോവ കാർ ഓടിച്ചെത്തിയ യുവാവ് ബസ്സിനുള്ളിൽ കയറി മർദ്ദിച്ചത്. കാഞ്ഞങ്ങാട്ട് നിന്നും പയ്യന്നൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ഇന്നോവ  കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് മർദ്ദനം.

LatestDaily

Read Previous

ഇത് കാണേണ്ട സിനിമ: ‘ഈശോ’യെ പ്രശംസിച്ച് പി സി ജോര്‍ജ്

Read Next

എംഡിഎംഏയുമായി 3 യുവാക്കൾ പിടിയിൽ